
കുവൈത്ത് ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച നറുക്കെടുപ്പ് നടത്തി
കുവൈത്ത് ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പ്രതിവാര സമ്മാന പദ്ധതിയുടെ ഒമ്പതു, പത്ത് നറുക്കെടുപ്പ് ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെയും വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീലിൻ്റെയും സാന്നിധ്യത്തിൽ നടത്തി.
വാണിജ്യ മന്ത്രി ഖലീഫ അൽ അജീലിനോടൊപ്പം ഫെസ്റ്റിവൽ ഹാളിൽ നേരിട്ട് എത്തിയാണ് ആക്റ്റിങ് പ്രധാന മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് രണ്ട് നറുക്കെടുപ്പുകളും നടത്തിയത്.സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ മാസം അവസാന വാരങ്ങളിൽ നടത്തേണ്ടിയിരുന്ന ഒമ്പതാമത്തെയും പത്താമത്തെയും നറുക്കെടുപ്പുകൾ ഇന്നത്തേക്ക് മാറ്റി വെച്ചിരുന്നു.രാജ്യത്തെ വിവിധ ഷോപ്പിംഗ് മാളുകളിൽ നിന്നും ഷോപ്പിംഗ് സെൻ്ററുകളിൽ നിന്നുമായി ശേഖരിച്ച 350 ലേറെ ബോക്‌സുകളിൽ നിന്നുള്ള കൂപ്പണുകൾ ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)