
വിമാനത്താവളത്തിൽ യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ഇന്ത്യൻ ജീവനക്കാർ
ജോലിയിൽ ഇന്ത്യക്കാരുടെ ആത്മാർഥതയ്ക്കും സേവനമികവിനും മാതൃകയായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാർ. നെഞ്ചുവേദനയെടുത്ത് പിടഞ്ഞ യാത്രക്കാരന് തക്ക സമയത്ത് സേവനം നൽകിയാണ് ട്രാഫിക് മാർഷലുമാരായ ബൽരാജ് സിങ്ങും ആദർശ് ചന്ദ്രനും എയർപോർട്ട് അതോറിറ്റിയുടെയും മറ്റു യാത്രക്കാരുടെയുമെല്ലാം പ്രീതിക്ക് പാത്രമായത്. കഴിഞ്ഞദിവസം ഏരിയ 3 ലെ ടെർമിനൽ 1 ലായിരുന്നു സംഭവം. നൂറുകണക്കിന് യാത്രക്കാർ നിറഞ്ഞ തിരക്കേറിയ സ്ഥലത്ത് ബൽരാജും ആദർശും വിമാനത്താവളത്തിൽ ഡ്യൂട്ടിയിലിരിക്കെ ഒരു യാത്രക്കാരൻ നടക്കാൻ ബുദ്ധിമുട്ടുന്നതും അസ്വസ്ഥതയുടെ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കുന്നതും ശ്രദ്ധിച്ചു. മറ്റൊന്നും ആലോചിക്കാതെ ഇരുവരും സഹായം വാഗ്ദാനം ചെയ്തു. അയാളുടെ അരികിലേക്ക് ഓടി. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ യാത്രക്കാരന് ശ്വസിക്കാൻ ബുദ്ധിമുട്ടും നെഞ്ചുവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി.
അടിയന്തരമായി വൈദ്യ സഹായം ആവശ്യമുണ്ടെന്ന് മനസിലാക്കി ബൽരാജ് സിങ് ഉടൻ തന്നെ തന്റെ ടീം ലീഡറെ വിളിച്ച് സഹായം അഭ്യർഥിച്ചു. ഡോക്ടർമാർ എത്തുന്നതുവരെ യാത്രക്കാരന്റെ ജീവൻ സുരക്ഷിതമാക്കാനും സുഖ സൗകര്യങ്ങളും ഉറപ്പാക്കാനും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ആ സ്ഥലത്ത് നിന്ന് ആളുകളെ മാറ്റി യാത്രക്കാരന് ശുദ്ധവായു ലഭിക്കാൻ സാഹചര്യമൊരുക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്തു. അവരുടെ പെട്ടെന്നുള്ള തീരുമാനങ്ങളും ഊർജസ്വലമാർന്ന സമീപനവും മെഡിക്കൽ സംഘം എത്തുന്നതുവരെ യാത്രക്കാരനെ കഴിയുന്നത്ര സമാധാനത്തോടെയിരിക്കാൻ വഴിയൊരുക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)