
കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന
കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല. ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ വിഭാഗത്തോടുള്ള മാനുഷികവും സാമൂഹികവുമായ പ്രതിബദ്ധത രാജ്യം പുലർത്തിവരുന്നു. അവരെ സമൂഹത്തിലേക്ക് സംയോജിപ്പിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും, കഴിവുകൾ വർധിപ്പിക്കാനും, കുടുംബങ്ങളെ പിന്തുണക്കാനും അക്ഷീണം പ്രവർത്തിച്ചുവരുന്നതായും, ഇവർക്ക് പ്രത്യേക സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മന്ത്രാലയം തുടരുന്നതായും ഡോ.അംതാൽ അൽ ഹുവൈല പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നതിൽ വളരെയധികം പരിശ്രമിക്കുന്ന കുടുംബങ്ങൾക്ക് നന്ദിയും പൂർണ പിന്തുണയും പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ലോക ഓട്ടിസം ദിനം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)