Posted By Editor Editor Posted On

വാഹനാപകടം കവർന്നെടുത്തത് ജൂണിൽ വിവാഹം നടക്കാനിരിക്കെ, മലയാളി നഴ്സുമാർക്ക് ഗൾഫിൽ വാഹനാപകടത്തിൽ ദാരുണാന്ത്യം

സൗദിയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ്(27) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി നഴ്സുമാർ. അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം. വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർന്നു പോവുകയായിരുന്നുവെന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.
മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്സായ ടീന അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ലണ്ടനിൽ നിന്നെത്തിയ പ്രതിശ്രുത വരനായ അഖിൽ അലക്സിനൊപ്പം അൽ ഉല സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *