
പെരുന്നാൾ ആഘോഷിക്കാൻ ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവതിയേയും മക്കളേയും കാണാതായ സംഭവം; വഴിത്തിരിവ്
ഗൾഫിൽ നിന്ന് പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലെത്തിയ യുവതിയേയും മകളേയും കാണാതായ സംഭവത്തിൽ വഴിത്തിരിവ്. യുവതിയും മക്കളും വീട്ടിൽ നിന്ന് വീട് വിട്ടിറങ്ങി ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ വീടുവിട്ടിറങ്ങിയത്. ഹാഷിദ, മക്കളായ ലുക്മാന്‍, മെഹ്‌റ ഫാത്തിമ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തിയത്. ഭർത്താവ് സക്കീറിനൊപ്പം ഖത്തറിലായിരുന്ന മൂന്ന് പേരും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. മക്കള്‍ക്ക് പെരുന്നാളിനോടനുബന്ധിച്ച് വസ്ത്രം എടുക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിന്‍ മാര്‍ഗ്ഗം യശ്വന്ത്പൂരിലേക്ക് പോയതായും എടിഎം കൗണ്ടറില്‍ നിന്ന് 10,000 രൂപ പിന്‍വലിച്ച ശേഷം മറ്റൊരു ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിച്ചതായും കണ്ടെത്തി. ഭാര്യയേയും കുട്ടികളേയും കാണാതായ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് സക്കീർ ഡല്‍ഹിയില്‍ എത്തി. തുടർന്ന് നടത്തിയ തെരച്ചിലില്‍ ഹാഷിദയെയും മക്കളെയും കണ്ടെത്തുകയായിരുന്നു. സക്കീര്‍ തന്നെയാണ് ഇവരെ കണ്ടെത്തിയതായി പൊലീസിനെ വിളിച്ചറിയിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന അന്വേഷണ സംഘം ഇതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് പേരെയും സ്റ്റേഷനില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ സക്കീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. യുവതിയേയും കുട്ടികളേയും സ്റ്റേഷനില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് സക്കീറിനോട് മൂന്ന് പേരെയും സ്റ്റേഷനിൽ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)