Posted By Editor Editor Posted On

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. റമദാനിലെ 29 ദിവസം നീണ്ട വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷം ഇസ്ലാംമത വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. ഹിജ്റ വർഷത്തിലെ ഒൻപതാമത്തെ മാസമായ റമദാനിലെ വ്രതകാലത്തിന് ശേഷം വരുന്ന ശവ്വാൽ മാസം ഒന്നിനാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ മാസത്തിലെ പ്രാർഥനകൾക്കും ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമങ്ങൾക്കും മറ്റ് പുണ്യകർമങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *