
ട്രാഫിക് നിയമലംഘകരെ ജാഗ്രതൈ; ഇനി പിടിവീഴും , കുവൈത്തിൽ ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു
കുവൈത്ത്: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ഹൈടെക് ക്യാമറകൾ സ്ഥാപിച്ചു.വാഹനം ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ ഈ ക്യാമറകൾക്ക് കഴിയും.ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. നിയമലംഘകരെ പിടികൂടി അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.ക്യാമറകളുടെ പ്രവർത്തനം 24 മണിക്കൂറും തുടർച്ചയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)