
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ്: കേസ് സംബന്ധിച്ച് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്
കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട നറുക്കെടുപ്പിലെ തട്ടിപ്പുകൾ അന്വേഷിക്കുന്നതിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അന്വേഷണത്തിലിരിക്കുന്ന നറുക്കെടുപ്പ് കേസ് സംബന്ധിച്ച് ഒരു വിവരങ്ങളും പ്രസിദ്ധീകരിക്കാൻ പാടില്ല.നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അറ്റോർണി ജനറൽ കൗൺസിൽ സാദ്ദ് അൽ സഫ്‌റാനൻ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ രാജ്യതാൽപര്യങ്ങൾക്ക് പ്രതികൂല സ്വാധീനം ഉണ്ടാക്കാൻ സാധ്യതയുണ്ട്.കൂടാതെ, അന്വേഷണം തീരുന്നതിനു മുമ്പേ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പേരുദോഷം സംഭവിക്കാതിരിക്കാനുമാണീ നടപടി. കേസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് പബ്ലിക് പ്രോസിക്യൂഷൻ മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിടും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)