
കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചു
കുവൈത്തിൽ ഹല ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ 9,10 റാഫിൾ കൂപ്പൺ നറുക്കെടുപ്പ് ഏപ്രിൽ 5 ലേക്ക് മാറ്റി വെച്ചു. വാണിജ്യ മന്ത്രാലയത്തിലെ റാഫിൾ ആൻഡ് പ്രമോഷൻ സൂപ്പർവിഷൻ വിഭാഗം മേധാവി ഡോ. നാസർ അൽ മരാഗിയാണ് ഇക്കാര്യം അറിയിച്ചത്.ഹല ഷോപ്പിംഗ് ഫെസ്റ്റിവൽ സമ്മാന പദ്ധതിയുടെ ഏട്ടാമത് റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് നറുക്കെടുപ്പ് ഫലം റദ്ധാക്കുകയും 9,10 നറുക്കേടുപ്പുകൾ നിർത്തി വെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നറുക്കെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. കൃത്രിമം നടത്താനുള്ള മുഴുവൻ പഴുതുകളും അടച്ചു കൊണ്ട് സുതാര്യതയും വ്യക്തതയും വിശ്വാസ്യതയും വർദ്ധിപ്പിച്ചു കൊണ്ടായിരിക്കും പുതിയ എല്ലാ വിധ നറുക്കെടുപ്പുകളും നടത്തുക എന്നും അദ്ദേഹം അറിയിച്ചു. ഇതിനായി പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ രാജ്യത്തെ പ്രമാദമായ നറുക്കെടുപ്പ് തട്ടിപ്പ് കേസിൽ വിവിധ രാജ്യക്കാരായ 25 പ്രവാസികൾ ഉൾപ്പെടെ 58 പേരെ പ്രതി പട്ടികയിൽ ചേർത്തതായി അൽ അൻബാ ദിന പത്രം റിപ്പോർട്ട് ചെയ്തു
കേസിലെ മുഖ്യപ്രതിയെ കഴിഞ്ഞ ദിവസം പബ്ലിക് പ്രോസിക്യൂഷനു മുന്നിൽ ഹാജരാക്കിയിരുന്നു ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ കൂടുതൽ പ്രതികളെ ഉൾപ്പെടു ത്തിയിരിക്കുന്നത്.ഇവരിൽ മിക്കവരും രാജ്യം വിട്ടതായാണ് വിവരം.ഇന്റർ പോൾ സഹായ ത്തോടെ ഇവരെ കുവൈത്തിലേക്ക് തിരിച്ചെ ത്തിക്കുന്ന തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.മറ്റുള്ളവർക്ക് എതിരെ യാത്രാ നിരോധനവും ഏർപ്പെടു ത്തിയിട്ടുണ്ട്.അറസ്റ്റിലായ പ്രതികളുടെ ഫോണുകൾ പരിശോധിച്ചതിനെ തുടർന്ന് കേസിൽ നിർണ്ണായമായ തെളിവുകളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നത്. നറുക്കെടുപ്പിൽ വിജയികളെ മുൻ കൂറായി തെരഞ്ഞെടുക്കുവാൻ കഴിയുന്ന പ്രത്യേക സോഫ്റ്റ്‌വെയർ ഉപകരണങ്ങളും മുഖ്യ പ്രതിയുടെ കമ്പ്യൂട്ടറിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)