Posted By Editor Editor Posted On

ബാങ്ക് ഓഫ് ബറോഡയിൽ പ്രവാസി വനിതകൾക്ക് 
പ്രത്യേക അക്കൗണ്ട്; ഇക്കാര്യം നിങ്ങൾ അറിഞ്ഞിരുന്നോ?

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോബ് ഗ്ലോബൽ വിമെൻ എൻആർഇ, എൻആർഒ സേവിങ്സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. ഈ അക്കൗണ്ടുകളുള്ളവർക്ക് ഭവനവായ്പകൾക്ക് കുറഞ്ഞ പലിശനിരക്ക്, കുറഞ്ഞ പ്രോസസിങ് ചാർജോടെ വാഹനവായ്പ, കൂടുതൽ പലിശ നേടുന്നതിന് ആവശ്യാനുസരണം ഓട്ടോ സ്വീപ് സൗകര്യം, ലോക്കർ വാടകയിൽ 100 ശതമാനം ഇളവ്, എയർപോർട്ടുകളിൽ സൗജന്യ ആഭ്യന്തര–- അന്തർദേശീയ ലോഞ്ച് ആക്സസുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാർഡ്, സൗജന്യ വ്യക്തിഗത, എയർ അപകട ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ നേടാൻ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടിൽ (സിഎഎസ്എ) ത്രൈമാസ ശരാശരി ബാലൻസ് ഒരുലക്ഷം രൂപ, അല്ലെങ്കിൽ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയും ടേം ഡെപ്പോസിറ്റും ആവശ്യമാണെന്നും ബാങ്ക് അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *