
കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റ് പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രം
കുവൈത്തിൽ കെട്ടിട വാടക ഉൾപ്പെടെ റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട എല്ലാ വിധ പണമിടപാടുകളും ഇനി മുതൽ ബാങ്ക് വഴി മാത്രമേ കൈമാറ്റം ചെയ്യാൻ പാടു ള്ളൂ.ഇത് സംബന്ധിച്ച് നീതിന്യായ മന്ത്രി നാസർ അൽ സുമൈത് മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. .കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇത് അനുസരിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ഔദ്യോഗിക കരാറുകൾ,മുതലായവയുമായി ബന്ധപ്പെട്ട മുഴുവൻ പണ ഇടപാടുകളും ബാങ്ക് ട്രാൻസ്ഫർ വഴിയോ അല്ലെങ്കിൽ ചെക്ക് വഴിയോ നടത്തിയതായി തെളിയിക്കണം.പുതിയ വ്യവസ്ഥകൾ പ്രകാരം വിൽപന രേഖകളിൽ ബാങ്ക് വഴി നടന്ന പണമിട പാട് രേഖകൾ ഉൾപ്പെടുത്തണം.അല്ലാത്ത പക്ഷം , രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്ക് രെജിസ്റ്റ്റേഷൻ നിരാകരിക്കുന്നതിന് അധികാരം ഉണ്ടായിരിക്കും.2021 ഓഗസ്റ്റിന് മുമ്പ് നിലവിൽ വന്ന കരാറുകൾക്കും തത്തുല്യ വസ്തു കൈമാറ്റങ്ങൾക്കും ഈ നിയമം ബാധകമല്ലെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.റിയൽ എസ്റ്റേറ്റ് വിപണിയിൽ സുതാര്യത ഉറപ്പാക്കുവാനും
അസാധുവായ വിൽപനകളും തട്ടിപ്പുകളും തടയുന്നതിനും, പുതിയ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)