
വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി മടക്കം; കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു
വീട് വയ്ക്കണമെന്ന സ്വപ്നം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി. തൃശൂർ ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സ്വദേശി മനീഷ് മനോഹരനാണ് (28) സ്വപ്നഭവനം പൂർത്തിയാക്കും മുൻപേ വിടവാങ്ങിയത്. ഇന്ന് രാവിലെ കുവൈത്തിലെ താമസ സ്ഥലത്തായിരുന്നു അന്ത്യം. ഹൃദയാഘതമാണ് മരണകാരണം.മാംഗോ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്ന മനീഷ് അവിവാഹിതനാണ്.പിതാവ്: മനോഹരൻ, മാതാവ്: മിനി.സഹോദരി: മനീഷ. നാട്ടിൽ വീടുപണി നടന്നുവരികയാണ്. കഴിഞ്ഞ രണ്ടു വർഷമായി കുവൈത്തിലുള്ള മനീഷ് വീട് പണി പൂർത്തിയായി മാത്രമേ നാട്ടിലേക്ക് അവധിക്ക് പോകുമെന്ന നിലപാടായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)