
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു
പ്രവാസി മലയാളി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഇടമുളക്കല്‍ മരുത്തുംപടി തെക്കേക്കര പുത്തന്‍വീട്ടില്‍ മനോജ് കുര്യന്‍ (44) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹോട്ടൽ ജോലിക്കാരനായിരുന്നു. ഭാര്യ: സൗമ്യ മനോജ് . മകള്‍: മെറീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലീം കോമെരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)