Posted By Editor Editor Posted On

കുവൈത്തിൽ 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക പുറത്ത്

കുവൈത്തിൽ സർക്കാർ മേഖലയിൽ ഈ വർഷം 100 ശതമാനവും സ്വദേശി വൽക്കരണം നടപ്പിലാക്കുന്ന തൊഴിൽ പട്ടിക സിവിൽ സർവീസ് കമ്മീഷൻ പുറത്തു വിട്ടു.ഇത് പ്രകാരം ഈ പട്ടികയിൽ ഉൾപ്പെട്ട തൊഴിലുകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സേവനം ഈ മാസം 31 ന് അവസാനിപ്പിക്കും. ഇവരുടെ തൊഴിൽ കരാർ ഇനി മുതൽ പുതുക്കി നൽകുന്നതല്ല. വിവര സാങ്കേതിക വിദ്യ, നാവിക മേഖല,കല, മാധ്യമം, പൊതു സമ്പർക്ക വിഭാഗം, അഡ്മിനി സ്‌ട്രേഷൻ, മുതലായ തൊഴിലുകളിലാണ് ഈ മാസം 31 ന് മുമ്പായി നൂറ് ശതമാനം സ്വദേശി വൽക്കരണം നടപ്പിലാക്കുക.ഫോറൻസിക്, പ്രതിരോധം, രക്ഷാപ്രവർത്തനം, കൃഷി, മൃഗ സംരക്ഷണം, വിദ്യാഭ്യാസം, എഞ്ചിനീയറിംഗ് മുതലായ മേഖലകളിൽ 70 മുതൽ 98 ശതമാനം വരെയും ഈ മാസം 31 ന് മുമ്പായി സ്വദേശി വൽക്കരണം നടത്തും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *