
വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ പെട്ടിയിൽ എന്തെന്ന് പിന്നെയും പിന്നെയും ചോദിച്ചു, ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി, ഒടുവിൽ പെട്ട് മലയാളി യാത്രക്കാരൻ
കൊച്ചി വിമാനത്താവളത്തിൽ മലയാളി യാത്രക്കാരന്റെ മറുപടി അയാൾക്ക് തന്നെ പണിയായി. സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരുടെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിൽ ക്ഷുഭിതനായ് ബോംബ് എന്ന് മറുപടി പറഞ്ഞതാണ് ഇയാളെ പ്രശ്നത്തിലാക്കിയത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. എറണാകുളം കരുവേലിപ്പടി സ്വദേശി നിഥിനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.15 നുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ ഇയാളുടെ ലഗേജിൽ എന്തൊക്കെയുണ്ടെന്ന് സുരക്ഷാ പരിശോധനക്കിടെ ജീവനക്കാർ ആവർത്തിച്ച് ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് യുവാവ് ബോംബാണെന്ന് മറുപടി നൽകിയത്. തുടർന്ന് ജീവനക്കാർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇയാളുടെ ബാഗേജ് തുറന്നു പരിശോധിച്ചു. ശേഷം ഇയാളുടെ യാത്ര നിഷേധിക്കുകയും നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)