Posted By Editor Editor Posted On

കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷം

കുവൈറ്റിൽ വീട്ടുജോലിക്കാരുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വീട്ടുജോലിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ (പിഎസിഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 30,377 ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്ത് കുറഞ്ഞത്. 2023 മധ്യത്തില്‍ കുവൈറ്റിലെ മൊത്തം ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 811,307 ആയിരുന്നു. എന്നാല്‍ 2024 ഡിസംബര്‍ അവസാനത്തോടെ, ഇവരുടെ എണ്ണം 780,930 ആയി കുറഞ്ഞുവെന്നാണ് കണക്ക്. ഗാര്‍ഹിക തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധിക്ക് നിരവധി കാരണങ്ങളാണ് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ഹമദ് അല്‍ അലി ചൂണ്ടിക്കാട്ടുന്നത്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ കര്‍ശമാക്കിയത് ഈ കുറവിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് വലിയ ഫീസ് ചുമത്തിയത്, ചില ഏഷ്യന്‍ രാജ്യങ്ങള്‍ കുവൈറ്റിലേക്ക് തൊഴിലാളികളെ അയയ്ക്കാന്‍ വിമുഖത കാണിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വവും മറ്റൊരു കാരണമാണ്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *