Posted By Editor Editor Posted On

കുവൈത്തിൽ 66% കുട്ടികളും വിദ്യാലയങ്ങളിലും പുറത്തും അതിക്രമങ്ങൾ നേരിടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോ‍ർട്ട്

കുവൈത്തിൽ വിദ്യാലയങ്ങളിലും പുറത്തും കുട്ടികൾ വിവിധതരത്തിലുളള അതിക്രമങ്ങൾക്ക് ഇരയാകുന്നത് വർദ്ധിച്ചു വരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. 300 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ 66% കുട്ടികളും വിദ്യാലയങ്ങളിൽ തങ്ങൾ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നേരിട്ടതായി വെളിപ്പെടുത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ , മൂന്ന് വർഷത്തിനകം സ്കൂൾ പരിസരത്ത് ഉണ്ടായ അടിപിടി കേസുകൾ 184-ൽ നിന്ന് 272 ആയി വർദ്ധിച്ചു.2023 ൽ ഇത്തരത്തിലുള്ള 334 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ കഴിഞ്ഞ വർഷം ഇത് 391 ആയി ഉയർന്നു.സർവേയിൽ പങ്കെടുത്ത പത്തിനും പതിനാലിനും ഇടയിൽ പ്രായമായ 32.6% കുട്ടികളും 15 മുതൽ 17 വയസ് വരെ പ്രായമായ 21.8% കുട്ടികളും ശാരീരിക അതിക്രമങ്ങൾ നിയമപരമായി ശിക്ഷാർഹമാണെന്ന് അറിയാത്തവരാണ് . കൂടാതെ, 10-14 വയസ്സുകാരിൽ 62.9% പേരും , 15-17 വയസ്സുകാരിൽ 42.2% പേരും അതിക്രമങ്ങൾക്കുള്ള നിയമപരമായ ശിക്ഷകളെ കുറിച്ചും അജ്ഞരാണ് .വിദ്യാലയങ്ങളിൽ 60.6% പേരും ശാരീരികമായോ മോശം വാക്കുകളാലോ അതിക്രമത്തിനു ഇരയായവരാണ്. 31.5% പേർ ക്ലാസ്മുറിയിലും 39.4% പേർ ക്ലാസിനു പുറത്ത് സ്കൂൾ പരിസരത്തുമാണ് അതിക്രമത്തിനു ഇരയായത്. 26.1% പേർ വിദ്യാലയത്തിനു പുറത്തും അതിക്രമങ്ങൾക്ക് ഇരയായി.പാഠശാലകളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും വിവിധ സംവിധാനങ്ങൾ ചേർന്നു പ്രവർത്തിക്കണമെന്ന് പഠനം നിർദേശിക്കുന്നു. വിഷയത്തിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും പഠനത്തിൽ ആവശ്യപ്പെടുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *