
ഭാര്യയുമായി സംസാരിക്കുകയെന്ന പോലെ യുവതിയുടെ ചിത്രം പകർത്തി: പിടിക്കപ്പെട്ടപ്പോൾ രക്ഷപ്പെടാൻ ശ്രമം
കുവൈറ്റിൽ ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം. ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന് ഫോൺ വാങ്ങി പരിശോധിക്കുന്നതിനിടെ യുവാവ് പിടിച്ചുവാങ്ങി കടന്നുകളയാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽപെട്ട അറബ് രാജ്യക്കാരൻ യുവാവിനെ പിടികൂടി പൊലീസിൽ എൽപ്പിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)