
കുവൈറ്റിൽ റമദാനിൽ സ്കൂളുകളിൽ ഹാജർ നിരക്കിൽ വൻ കുറവ്
കുവൈറ്റിലെ നിരവധി സ്കൂളുകളിൽ റമദാനിൽ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിരക്കിൽ വലിയ കുറവ്. പ്രത്യേകിച്ച് അവധിക്ക് മുമ്പുള്ള വ്യാഴാഴ്ചകളിൽ വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരവും ദേശീയവുമായ അവസരങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും മന്ത്രാലയം അഭിമുഖീകരിക്കുന്ന ഈ ആവർത്തിച്ചുള്ള പ്രവണത റമദാനിൽ കൂടുതൽ പ്രകടമായിരിക്കുകയാണ്. വിശുദ്ധ മാസത്തിൻ്റെ ആദ്യ ദിവസങ്ങളിൽ ഹാജരില്ലായ്മയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നെങ്കിലും, ഇത് വർദ്ധിക്കുകയാണ്. കുടുംബങ്ങളിലെ അച്ചടക്കമില്ലായ്മയാണ് ഇതിൻ്റെ പ്രധാന കാരണമെന്ന് മന്ത്രാലയത്തിലെ മുൻ മനശാസ്ത്ര ഉപദേഷ്ടാവായ ഹുദാ അൽ ഹദ്ദാദ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)