
സന്തോഷിക്കാൻ വകയുണ്ട്; ആഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന്റെ സ്ഥാനം അറിഞ്ഞോ?
2025 ലെ ആഗോള സന്തോഷ സൂചിക റിപ്പോർട്ടിൽ കുവൈത്തിന് 30-ാം സ്ഥാനം.. രാജ്യത്തെ ജനങ്ങളുടെ ശരാശരി സന്തോഷ നിലവാരത്തിന് 10-ൽ 6.629 എന്ന ശരാശരി സ്കോർ ആണ് ലഭിച്ചത്. മുൻ വർഷങ്ങളിൽ ആഗോള സന്തോഷ സൂചികയിൽ , കുവൈത്ത് 13-ആം സ്ഥാനത്ത് എത്തുകയും 48-ആം സ്ഥാനത്തേക്കു പിന്തള്ള പ്പെടുകയും ചെയ്തിരുന്നു.ഇത് കൂടി പരിഗണിക്കുമ്പോൾ ആകെ ശരാശരി പ്രകാരം 35-ആം സ്ഥാനമാണ് കുവൈത്തിന് ലഭിച്ചിട്ടുള്ളത്.വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഇതിൽ
രാജ്യത്തെ സാമൂഹിക പിന്തുണയുടെ നിരക്ക് 78.1% ആണെങ്കിലും ഈ വിഭാഗത്തിൽ കുവൈത്ത് 87-ആം സ്ഥാനത്താണ് ഉള്ളത്. ജനങ്ങൾക്കും കുടുംബ-സമൂഹത്തിനുമുള്ള പിന്തുണകൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക രംഗത്ത് കുവൈത്ത് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത് . പ്രതിവർഷം 45,089 ഡോളർ ആണ് രാജ്യത്തിന്റെ ആളോഹരി വരുമാനം. ആഗോള തലത്തിൽ 29-ആം സ്ഥാനത്താണ് ഇത്. രാജ്യത്തിന്റെ സന്തോഷ നിലവാരത്തിൽ 25.5% വരെ സ്വാധീനിക്കുന്ന ഘടകമാണ് സാമ്പത്തിക പുരോഗതി. ആരോഗ്യ രംഗത്ത് വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും,ഈ രംഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആഹ്ലാദ നിരക്കിൽ 11.6% ആണ് സ്വാധീനിച്ചിരിക്കുന്നത്.
വ്യക്തി സ്വാതന്ത്ര്യത്തിനും വ്യക്തിഗത അവകാശങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് കുവൈത്ത് എന്നും സൂചിക വ്യക്തമാക്കുന്നു., ഈ വിഭാഗത്തിൽ 88.2% എന്ന ഉയർന്ന സ്‌കോർ ലഭിച്ച കുവൈത്ത് 42-ആം സ്ഥാനത്ത് എത്തുകയും ചെയ്തു ഇത് സന്തോഷ നിരക്കിൽ 14.1% വരെ സ്വാധീനം ചെലുത്തുന്ന ഘടകമാണ്. ജനങ്ങളിലേ
ദാനശീലവും ഉദാരതയും സാമൂഹിക ഐക്യവുമാണ്
രാജ്യത്തെ സന്തോഷ നിലവാരത്തിൽ വലിയ പങ്കുവഹിച്ചത്.രാജ്യത്തെ 37.7% ജനങ്ങളും ദാന ധർമ്മങ്ങളിൽ പങ്കാളികളാണ് എന്നതാണ് ഈ രംഗത്ത് കുവൈത്ത് 41 ആം സ്ഥാനത്ത് എത്തിയതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
അഴിമതിയുമായി ബന്ധപ്പെട്ട കൃത്യമായ റാങ്കിങ് ഇല്ലെങ്കിലും, കുവൈത്തിൽ ഇത് ആഹ്ലാദ നിരക്കിൽ 2.5% മാത്രമാണ് സ്വാധീനിക്കുന്നത്. ഭരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അഴിമതി കുറയ്ക്കാനുമായി കുവൈത്ത് നിരന്തരമായി പ്രവർത്തിച്ചു വരികയാണ്. സാമ്പത്തിക സ്ഥിരത, വ്യക്തിഗത സ്വാതന്ത്ര്യം, ജനങ്ങളുടെ ദാനശീലം എന്നിവയാണ് കുവൈത്തിന് ഉയർന്ന റാങ്ക് നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകങ്ങൾ എന്നാണ് റിപ്പോർട് മൊത്തമായി വിലയിരുത്തുമ്പോൾ വ്യക്തമാകുന്നത്
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)