
കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം
കുവൈത്തിൽ പ്രവാസികളുടെ നാട് നടത്തൽ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാട് നടത്താൻ വിധിക്കപ്പെട്ട് വിവിധ ജയിലുകളിലും നാട് കടത്തൽ കേന്ദ്രങ്ങളിലും കഴിയുന്ന വിദേശികളുടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം.ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ നിർദേശ പ്രകാരമാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.നാട് കടത്തലിനു വിധിക്കപ്പെട്ട പ്രവാസികൾക്ക് പാസ്സ്പോർട്ടോ അല്ലെങ്കിൽ യാത്രാ രേഖയോ ഉണ്ടെങ്കിൽ 3 ദിവസത്തിനകം നാട് കടത്തുവാൻ പുതിയ സംവിധാനം വഴി സാധ്യമാകും. യാത്രാ രേഖയില്ലാത്തവർക്ക് അവരുടെ എംബസികൾ മുഖേനെ നേരിട്ട് ബന്ധപ്പെട്ട് ഇവ എത്രയും പെട്ടെന്ന് ലഭ്യമാക്കുവാൻ പ്രത്യേക ഓഫീസ് പ്രവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു.. നാട് കടത്തപ്പെടാൻ വിധിക്കപ്പെട്ടവർ സ്വന്തമായോ അല്ലെങ്കിൽ സ്പോൺസർ വഴിയോ വിമാന ടിക്കറ്റ് നൽകിയില്ലെങ്കിൽ ആഭ്യന്തര മന്ത്രാലയവുമായി കരാറിൽ ഏർപ്പെട്ട ട്രാവൽ ഏജൻസികൾ വഴി ഇവരുടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നാട്ടിലേക്ക് അയക്കുകയും ഈ തുക പിന്നീട് സ്പോൺസറിൽ നിന്ന് ഈടാക്കുകയും ചെയ്യും.ഇത്തരത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കുന്നതോടെ നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 3000 പേരെ വീതം പ്രതി മാസം നാട് നടത്താൻ സാധിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)