
യുഎഇ തൊഴിൽ നിയമം; സ്വകാര്യ മേഖലയിലെ മിനിമം കൂലി, അവധി, നോട്ടീസ് കാലയളവ്; അറിയേണ്ടതെല്ലാം
പ്രവാസികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമങ്ങളെ കുറിച്ചും ജീവനക്കാർക്ക് നിയമം ഉറപ്പുനൽകുന്ന അവകാശങ്ങളെ കുറിച്ചും പലരും ബോധവാൻമാരല്ല. അതുകൊണ്ടുതന്നെ പലരും വലിയ ചൂഷണത്തിന് വിധേയരാവുന്നവരുമുണ്ട്. രാജ്യത്ത് താമസിക്കുന്ന മുഴുവൻ ജീവനക്കാരും അവരുടെ ഉത്തരവാദിത്തവും അവകാശങ്ങളെ കുറിച്ചും ബോധവാൻമാരാവേണ്ടതുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.യുഎഇയിലെ ജോലി സമയം – യുഎഇ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 65 സ്വകാര്യ മേഖലയിലെ സാധാരണ ജോലി സമയം പ്രതിദിനം 8 മണിക്കൂറോ ആഴ്ചയിൽ 48 മണിക്കൂറോ ആയി നിർവചിച്ചിട്ടുണ്ട്. ദുഷ്‌കരമോ അനാരോഗ്യകരമോ ആയ ജോലികളിലും വ്യവസായങ്ങളിലും ഒരു ദിവസം 7 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.പ്രതിവാര അവധി- ഷാർജ സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്ന് ദിവസത്തെ അവധി നൽകിവരുന്നുണ്ട്. 2022ൽ നടത്തിയ ഒരു സർവേയിൽ 4 ദിവസത്തെ പ്രവൃത്തി ആഴ്ച നടപ്പിലാക്കിയതിനുശേഷം ജീവനക്കാർ ഉൽപ്പാദനക്ഷമതയിൽ 88 ശതമാനം വർധനവും ജോലി സംതൃപ്തിയിൽ 90 ശതമാനം വർധനവും റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. മറ്റു എമിറേറ്റുകളിൽ വെള്ളിയാഴ്ച ഉച്ചമുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങൾ ലീവാണ്.നോട്ടീസ് കാലയളവ് യുഎഇ തൊഴിൽ നിയമപ്രകാരം, ‘കരാറിൽ സമ്മതിച്ച നോട്ടീസ് കാലയളവ് പാലിക്കാൻ ഒരു ജീവനക്കാരൻ ബാധ്യസ്ഥനാണെന്ന് നിയമം അനുശാസിക്കുന്നു. നോട്ടീസ് കാലയളവ് (30) മുപ്പത് ദിവസത്തിൽ കുറയാത്തതും (90) തൊണ്ണൂറ് ദിവസത്തിൽ കൂടുതലാകാത്തതുമായിരിക്കണമെന്നാണ് ചട്ടം.അസുഖ അവധികൾ- തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 31 (3) ൽ പരാമർശിച്ചിരിക്കുന്നതുപോലെ, യുഎഇയിലെ ഒരു ജീവനക്കാരന് 45 ദിവസത്തെ ശമ്പളത്തോടുകൂടിയ അസുഖ അവധിക്ക് (സിക്ക് ലീവ്) അർഹതയുണ്ട്.ഓവർടൈം ജോലി- ജീവനക്കാരൻ എടുക്കുന്ന ഓവർടൈം ജോലിയുടെ മണിക്കൂറുകളെ അടിസ്ഥാനമാക്കി, അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധിക ഓവർടൈം വേതനത്തിന് ഒരു ജീവനക്കാരന് അർഹതയുണ്ട്. എന്നാൽ അധിക സമയം ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ആകാൻ പാടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.ദുബായിലെ ഏറ്റവും കുറഞ്ഞ വേതനം – 2021 മുതൽ, ആർട്ടിക്കിൾ (27), മന്ത്രിയുടെ നിർദേശത്തെ അടിസ്ഥാനമാക്കിയും ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചും തൊഴിലാളികൾക്കോ അതിന്റെ ഏതെങ്കിലും വിഭാഗത്തിനോ ഉള്ള ഏറ്റവും കുറഞ്ഞ വേതനം നിർണ്ണയിക്കാൻ മന്ത്രിസഭയ്ക്ക് ഒരു പ്രമേയം പുറപ്പെടുവിക്കാവുന്നതാണെന്നാണ് പറയുന്നത്.ഉച്ചഭക്ഷണ ഇടവേള- യുഎഇയിൽ, ഒരു ജീവനക്കാരന് ജോലി സമയങ്ങൾക്കിടയിലുള്ള ഇടവേളയ്ക്ക് അർഹതയുണ്ട്, അത് മൊത്തം ഒരു മണിക്കൂറിൽ കുറയാത്തതായിരിക്കാം.പിരിച്ചുവിടൽ വേതനം – തൊഴിലാളി കുറഞ്ഞത് ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ, അവരുടെ അടിസ്ഥാന വേതനത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്ന് സേവനാവസാന ആനുകൂല്യങ്ങൾ (ഗ്രാറ്റുവിറ്റി പേ) – ആർട്ടിക്കിൾ (51)ൽ പറയുന്നു. ആദ്യത്തെ അഞ്ച് വർഷത്തെ സേവനത്തിന് പ്രതിവർഷം 21 ദിവസത്തെ വേതനവും അഞ്ച് വർഷത്തിന് ശേഷമുള്ള ഓരോ അധിക വർഷത്തിനും പ്രതിവർഷം 30 ദിവസത്തെ വേതനവും നൽകണം. മൊത്തം ഗ്രാറ്റുവിറ്റി രണ്ട് വർഷത്തെ വേതനത്തിൽ കവിയാൻ പാടില്ല. ഗ്രാറ്റുവിറ്റി കണക്കുകൂട്ടുമ്പോൾ ശമ്പളമില്ലാത്ത അവധി ദിവസങ്ങൾ കണക്കാക്കില്ല.പിരിച്ചുവിട്ടാലുള്ള ആനുകൂല്യങ്ങൾ – കരാർ അവസാനിച്ചതിന് ശേഷം 14 ദിവസത്തിനുള്ളിൽ തൊഴിലുടമ തൊഴിലാളിയുടെ വേതനവും എല്ലാ അവകാശങ്ങളും നൽകണമെന്നാണ് വ്യവസ്ഥ. ഒരു തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടാൽ, കോടതി വിധിയുടെ അടിസ്ഥാനത്തിൽ, അവർക്ക് മൂന്ന് മാസത്തെ വേതനം വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കാം.അറിയിപ്പ് കാലയളവും നഷ്ടപരിഹാരവും – ഒരാളെ പിരിച്ചുവിടുന്നത് മുമ്പ് 30 നും 90 നും ദിവസത്തിനിടയിൽ നോട്ടീസ് നൽകി കരാർ അവസാനിപ്പിക്കാം. നോട്ടീസ് നൽകിയില്ലെങ്കിൽ, നിയമലംഘകൻ മറ്റേ കക്ഷിക്ക് നോട്ടീസ് കാലയളവിലെ വേതനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണം. യുഎഇ തൊഴിൽ നിയമം (2021 ലെ ഫെഡറൽ നിയമം നമ്പർ 33) അനുസരിച്ച്, വിവിധ സാഹചര്യങ്ങളിൽ തൊഴിൽ കരാറുകൾ അവസാനിപ്പിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)