
സാങ്കേതിക തകരാർ; കുവൈറ്റ് എയർവേസ് വിമാനം വൈകി
സാങ്കേതിക തകരാറിനെ തുടർന്ന് കുവൈറ്റിലേക്കുള്ള വിമാനം വൈകി. ഇന്നലെ പുലർച്ചെ പുറപ്പെടേണ്ട വിമാനം രണ്ട് മണിക്കൂറിന് ശേഷമാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം അർദ്ധരാത്രി 2ന് തിരുവനന്തപുരത്ത് എത്തിയ കുവെറ്റ് എയർവെയ്സ് 330 നമ്പർ വിമാനം തിരികെ പോകുന്നതിനായി റൺവേയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. വിവരം പൈലറ്റ് എ.ടി.സിയെ അറിയിച്ചതിന് ശേഷം വിമാനം റൺവേയിൽ നിന്നുമാറ്രി പ്രശ്നം പരിഹരിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)