
കുവൈത്തിൽ ഗോള ശാസ്ത്ര പ്രകാരം ഈദുൽ ഫിത്വർ ഈ ദിവസം
കുവൈത്തിൽ ഗോള ശാസ്ത്ര പ്രകാരം ഈ വർഷത്തെ ഈദുൽ ഫിത്വർ മാർച്ച് 30 ന് ആയിരിക്കുമെന്ന് അൽ-ഉജൈരി സയൻ്റിഫിക് സെൻ്റർ പ്രഖ്യാപിച്ചു. ഗോളശാസ്ത്ര പ്രകാരം മാർച്ച് 29 ശനിയാഴ്ച വൈകീട്ട് കുവൈത്തിലും സൗദിയിലും ശവ്വാൽ മാസം പിറക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഈദുൽ ഫിത്വർ മാർച്ച് 30 ന് ഞായറാഴ്ചയും ആയിരിക്കും. എന്നാൽ ഇരു രാജ്യങ്ങളിലും ശനിയാഴ്ച നഗ്നനേത്രങ്ങൾ കൊണ്ട് മാസപ്പിറവി കാണാൻ സാധിക്കുന്നതല്ലെന്നും കേന്ദ്രം അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ശരിഅത്ത് സൈറ്റിംഗ് ബോർഡിൻ്റെ അധികാരപരിധിയിൽ ആയിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)