
രാഷ്ട്രീയം പറയരുത്; കുവൈത്തിൽ പള്ളി ഇമാമുമാർക്ക് നിർദേശം
കുവൈത്തിൽ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏതെങ്കിലും രാജ്യങ്ങൾക്കും എതിരെ പ്രത്യക്ഷമായോ പരോക്ഷമായോ വിമർശനം നടത്തുന്നതിനും രാജ്യത്തെ എല്ലാ പള്ളികളിലുമുള്ള ഇമാമുമാർക്കും മൂഅദ്ദിനുമാർക്കും വിലക്ക് ഏർപ്പെ ടുത്തി.ഇസ്‌ലാമിക കാര്യ മന്ത്രാലയം മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി യാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. പള്ളികൾക്കു പുറത്തുനിന്നുള്ള പണ്ഡിതന്മാരോ വ്യക്തികളോ അനുമതിയില്ലാതെ പള്ളിയിൽ പ്രസംഗിക്കുന്നതിനും അനുമതി ഇല്ലാത്ത മതഗ്രന്ഥങ്ങളും ലഘു ലേഖകളും പള്ളികളിൽ വെക്കുന്നതിനും സർക്കാർ അംഗീകൃത സംഘടനകൾ അല്ലാതെ മറ്റുള്ളവർ പള്ളിയിൽ നിന്ന് സംഭാവന ശേഖരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.പള്ളികൾ നിർദ്ദിഷ്ട സമയങ്ങളിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യണം.പള്ളി കെട്ടിടങ്ങൾക്കോ മറ്റ് സൗകര്യങ്ങളിലോ അനുമതിയില്ലാതെ മാറ്റങ്ങളോ അറ്റകുറ്റ പണികളോ നടത്തരുത്. തറാവീഹ്, ഖിയാമ് ഉൽലൈൽ തുടങ്ങിയ പ്രത്യേക പ്രാർഥനകൾക്ക് മാത്രമേ രാത്രി സമയങ്ങളിൽ പള്ളികൾ തുറക്കാൻ പാട്ടുള്ളൂ. വെള്ളിയാഴ്ച ഖുത്ബ റെക്കോർഡ് ചെയ്യുന്നതിനുള്ള നിയമങ്ങൾ പാലിക്കണം.പള്ളിയിലും പരിസര പ്രദേശങ്ങളിലും ശുചിത്വം പാലിക്കുവാനും ഇമാമാരും മുഅദ്ദിൻ മാരും ദേശീയ വസ്ത്രം ധരിക്കണമെന്നും വിജ്ഞാപനത്തിൽ ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)