
കുവൈത്തിലെ ഈദുൽ ഫിത്ർ അവധിയിൽ അനിശ്ചിതത്വം ; മന്ത്രിസഭാ യോഗ തീരുമാനമിങ്ങനെ
കുവൈത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ ഉണ്ടായ തീരുമാനത്തെ തുടർന്നാണ് ഈദുൽ ഫിത്വർ ദിന അവധിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉടലെടുത്തത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ മാർച്ച് 30, ഞായറാഴ്ച്ചയാണ് ഈദുൽ ഫിത്വർ എങ്കിൽ ഞായർ, തിങ്കൾ, ചൊവ്വ എന്നീ മൂന്ന് ദിവസങ്ങൾ മാത്രം അവധി നൽകാനാണ് മന്ത്രി സഭാ തീരുമാനം. അങ്ങനെയെങ്കിൽ തൊട്ടു മുമ്പുള്ള വാരാന്ത്യ അവധികൾ ഉൾപ്പെടെ ആകെ അവധി അഞ്ചു ദിവസം ആയിരിക്കുകയും ഏപ്രിൽ 2 നു ബുധനാഴ്ച മുതൽ പ്രവൃത്തി ദിനം പുനരാരംഭിക്കുകയും ചെയ്യും.എന്നാൽ മാർച്ച് 31, തിങ്കൾ ആഴ്ചയാണ് ഈദുൽ ഫിത്വർ എങ്കിൽ മാർച്ച് 30നു ഞായറാഴ്ചയും, തിങ്കൾ ചൊവ്വ ബുധൻ വ്യാഴം എന്നീ ദിവസങ്ങളും ഉൾപ്പെടെ അഞ്ചു ദിവസത്തെ അവധി നൽകുവാനാണ് തീരുമാനം. ഏപ്രിൽ 6 ഞായർ മുതൽ ആയിരിക്കും പ്രവൃത്തി ദിനം പുനരാരംഭിക്കുക.അങ്ങനെയെങ്കിൽ അവധി ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും തൊട്ടു മുമ്പും ശേഷവും ചേർത്തുള്ള വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ മൊത്തം 9 ദിവസം അവധി ലഭിക്കും. ചുരുക്കത്തിൽ ശനിയാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടാലും ഇല്ലെങ്കിലും അന്ന് വൈകീട്ട് മാത്രമേ ഇത്തവണത്തെ ഈദുൽ ഫിത്വർ അവധി എത്ര ദിവസം ആയിരിക്കുമെന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളൂ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)