
മയക്കുമരുന്ന് കേസ്; ആറ് അമേരിക്കന്‍ തടവുകാരെ കുവൈറ്റ് മോചിപ്പിച്ചു
വർഷങ്ങളായി കുവൈറ്റ് ജയിലിൽ കഴിഞ്ഞിരുന്ന സൈനിക കരാറുകാര്‍ ഉള്‍പ്പെടെയുള്ള ആറ് അമേരിക്കന്‍ തടവുകാരെ മോചിപ്പിച്ചു. ലഹരിമരുന്ന് കേസില്‍ അകപ്പെട്ടാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. രണ്ട് സഖ്യകക്ഷി രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ ഭാഗമായിട്ടാണ് മോചനം. വിദേശ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ പൗരന്മാരെ നാട്ടിലേക്ക് തിരികെയെത്തിക്കാന്‍ യുഎസ് സര്‍ക്കാരിന്റെ ശ്രമം നടന്ന് വരുകയാണ്. ഇനിത് മുന്നോടിയായി ട്രംപ് ഭരണകൂടത്തിലെ ഉന്നത പ്രതിനിധി ആദം ബോഹ്ലര്‍ അടുത്തിടെ മേഖല സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് മോചനം. തടവുകാര്‍ മോചിപ്പിക്കപ്പെട്ട വിവരം അമേരിക്കന്‍ ബന്ദികളും തടവുകാരും ഉള്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ ഉപദേഷ്ടാവായ ജോനാഥന്‍ ഫ്രാങ്ക്‌സ് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)