
കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും
കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് – സുലൈബിയ ഫാം പ്രദേശങ്ങളിൽ രാത്രി പത്തുമുതൽ പത്തുമണിക്കൂർ നേരത്തേക്ക് ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്. റൂട്ട് 6.5-ലെ ജല ശൃംഖലയിൽ ചില ജോലികൾ നടക്കുന്ന സാഹചര്യത്തിലാണ് ജല ദൗർലഭ്യം അനുഭവപ്പെടുകയെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ജോലി കാലയളവിൽ ഉപഭോക്താക്കൾ നൽകുന്ന സഹകരണത്തിന് മന്ത്രാലയം നന്ദി പറഞ്ഞു. ജലവിതരണം തടസ്സപ്പെട്ടാൽ, 152 എന്ന ഏകീകൃത കോൾ സെൻ്ററുമായി ബന്ധപ്പെടാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)