
ഗതാഗത നിയമലംഘനങ്ങൾ; കഴിഞ്ഞ വർഷം നാടുകടത്തിയത് 74 പ്രവാസികളെ
കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് (ജിടിഡി) 2024-ൽ 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. അമിത വേഗത, ചുവന്ന സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് ആവർത്തിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)