
ഗള്‍ഫിലെ സൂപ്പർമാർക്കറ്റിൽ ജോലിയുടെ മറവിൽ ലഹരിക്കടത്ത്; കാർഗോ വഴി സംസ്ഥാനത്ത് എത്തിച്ചത് 1.665 കിലോ എംഡിഎംഎ
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നാണ് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്. രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാമില്‍ താഴെ എംഡിഎംഎ കേസായിരുന്നു ഇതുവരെ ജില്ലയിലെ വലിയ ലഹരിമരുന്ന് വേട്ട. ഇത്തവണ അതിന്റെ ഇരട്ടിയിലേറെ ആയി. നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്മടക്കല് ആഷിക്കിന്റെ വീട്ടില്‍നിന്ന് പിടികൂടിയത്. ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണിത്. അഞ്ചുവര്‍ഷം മുന്‍പാണ് ആഷിക് ഒമാനിലേക്ക്ക്കു പോയത്. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇതിന്റെ മറവിലാണ് ലഹരിമരുന്ന് കടത്ത് നടത്തിയത്. കൊച്ചിയിലെ കേസിലും ഒമാനില്‍നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ലഹരിമരുന്ന് കേസില്‍ കഴിഞ്ഞദിവസം മട്ടാഞ്ചേരി പോലീസെത്തിയാണ് ആഷിക്കിനെ പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍നിന്ന് വന്‍ എംഡിഎംഎ ശേഖരം പിടികൂടിയിരുന്നു. വീട്ടില്‍നിന്നു പിടികൂടിയ എംഡിഎംഎ ആഷിക്കിന്റെ പേരില്‍തന്നെയാണ് അയച്ചത്. ചെന്നൈ വിമാനത്താവളത്തില്‍നിന്ന് സാധനം വാങ്ങാതിരുന്നതിനാല്‍ കാര്‍ഗോ ഏജന്‍സി വീട്ടില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 23നാണ് ലഹരിമരുന്ന് ഒമാനില്‍നിന്ന് അയച്ചത്. 20ന് ആഷിക് നാട്ടിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ ലഹരിമരുന്ന് കടത്തില്‍ ഒമാനില്‍ ഇയാള്‍ക്ക് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാരുടെ ഫോണ്‍കോളുകളടക്കം പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥന് പറഞ്ഞു. യുവാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയുള്ളൂ.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)