
ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമം; കുവൈറ്റി പൗരന് ദാരുണാന്ത്യം
ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ച കുവൈറ്റി പൗരന് ദാരുണാന്ത്യം. ഒരു ചെറിയ ബോട്ടിലാണ് അറുപതുകാരനായ കുവൈറ്റി പൗരൻ വടക്കൻ ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടക്കാൻ ശ്രമിച്ചത്.
അദ്ദേഹത്തെയും മറ്റ് കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള ബോട്ടിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബോട്ട് തീരത്തേക്ക് മടങ്ങിയെത്തിയെന്നും ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ലെന്നും അധികൃതര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചോ രഹസ്യമായി യുകെയിലേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ച കാരണങ്ങളെക്കുറിച്ചോ വിവരങ്ങളൊന്നും നൽകിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)