Posted By Editor Editor Posted On

ഇനി വസന്തകാല അന്തരീക്ഷം, ശൈത്യകാലത്തിന് വിട പറയാൻ കുവൈത്ത്

ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്. ഇന്നത്തോടെ രാജ്യത്തെ ശൈത്യകാലത്തിന് അറുതിയാകുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥ മാറ്റം ഹമീം സീസണിൻ്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഏപ്രിൽ രണ്ട് വരെ തുടരും. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പേരുകേട്ട വാർഷിക സീസണുകളിൽ ഒന്നാണ് അൽ ഹമീം. അസ്ഥിരമായ അന്തരീക്ഷമാണ് ഈ സീസണിന്റെ പ്രത്യേകത. തണുപ്പ്, ചൂട്, മഴ എന്നിങ്ങനെ കാലാവസ്ഥകൾ മാറിമാറി വരും. പൊടി നിറഞ്ഞ അന്തരീക്ഷവും ഈ സീസണിന്റെ പ്രത്യേകതയാണ്. വസന്തകാലവും ശൈത്യകാലവും കൂടിക്കലർന്ന അവസ്ഥയാണ് ഉണ്ടാകുക. ചിലപ്പോൾ പൊടി ഉയരുകയും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *