
കുവൈറ്റിൽ ജീവപര്യന്തം ഇനി ജീവിതാവസാനം വരെയല്ല; നിയമത്തിൽ പരിഷ്കരണം
കുവൈറ്റിലെ ജയിൽ നിയമങ്ങളിൽ പരിഷ്കരണം. ജീവപര്യന്തം തടവ് ശിക്ഷ 20 വർഷമാക്കി നിജപ്പെടുത്തുവാനാണ് പുതിയ തീരുമാനം. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശപ്രകാരം ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹാണ് തീരുമാനം പ്രഖ്യാപിച്ചത്. സെൻട്രൽ ജയിലിലെത്തി വെള്ളിയാഴ്ച തടവുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. മുൻപ്, ജീവപര്യന്തം ശിക്ഷ എന്നത് ജീവിതാവസാനം വരെയുള്ള കഠിന തടവായിരുന്നു. പ്രസ്തുത നിയമത്തിൽ കാതലായ മാറ്റത്തിനൊപ്പം, ഒരു പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. സമിതിയുടെ മേൽനോട്ടത്തിൽ തടവ് ശിക്ഷ 20 വർഷം പൂർത്തിയാക്കാൻ മൂന്നു മാസം വരെയുള്ളവരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)