
കുവൈത്തിൽ ഗതാഗതക്കുരുക്കിനിടെ റോഡിൻ്റെ മധ്യത്തിൽ വാഹനത്തിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്
കുവൈത്തിലെ ഫോർത്ത് റിങ് റോഡിൽ വാഹനത്തിന് തീപിടിച്ചു. സുറ, റൗദ പ്രദേശങ്ങൾക്ക് സമീപത്തായാണ് തീപിടിത്തമുണ്ടായത്. ഫിഫ്ത്ത് റിങ് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നെന്നും അപ്പോഴാണ് റോഡിന്റെ സമീപത്തായി ഒരു വാഹനത്തിന് തീപിടിച്ചതെന്നും ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടാകുകയും സാൽമിയ ഭാഗത്തേക്കുള്ള റോഡ് പൂർണമായും അടച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതെന്നും അധികൃതർ അറിയിച്ചു. ഹവല്ലിയിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വാഹനം പൂർണമായും കത്തി നശിച്ചു. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവം നടന്നതിന്റെ പശ്ചാത്തലത്തിൽ അഗ്നി സുരക്ഷ മാർഗ നിർദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഫയർ ഫോഴ്സ് അധികൃതർ എടുത്തുപറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)