Posted By Editor Editor Posted On

വണ്ണം കുറയ്ക്കാന്‍ നിങ്ങൾ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കാറുണ്ടോ? എങ്കിൽ പ്രശ്നമെന്ന് വിദഗ്ധര്‍

നമ്മള്‍ മലയാളികള്‍ ഇഡ്ഡലിയോ പുട്ടോ ദോശയോ പോലുള്ള അരിഭക്ഷണങ്ങളാണ് പ്രഭാതഭക്ഷണമായി രാവിലെ മിക്കവാറും കഴിക്കുന്നത്. പക്ഷേ വണ്ണം കുറയ്ക്കാന്‍ അരിഭക്ഷണം കുറയ്ക്കണമെന്ന ഉപദേശത്തില്‍ അവരത് മാറ്റി ഗോതമ്പോ ഓട്‌സോ ബ്രെഡ് ടോസ്‌റ്റോ ഒക്കെ ആക്കാറുണ്ട്. പക്ഷേ വണ്ണം കുറയ്ക്കാന്‍ പ്രഭാതഭക്ഷണം മാറ്റിപ്പിടിക്കാന്‍ ആലോചിക്കുന്നവര്‍ കൂടുതല്‍ പോഷകസമ്പുഷ്ടമായ ആഹാരം തന്നെ പരിഗണിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ആ പ്രിയ ഭക്ഷണം
വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി നിരവധിയാളുകള്‍ രാവിലെ ചായയും ബ്രെഡ് ടോസ്റ്റും കഴിക്കാറുണ്ട്. പണിയും എളുപ്പം എളുപ്പത്തില്‍ കഴിക്കുകയും ചെയ്യാമെന്നത് കൊണ്ട് എന്നും ബ്രെഡും ചായയും മാത്രം രാവിലെ കഴിക്കുന്നവരും ഉണ്ട്. എന്നാല്‍ നിരവധിയാളുടെ ഈ പ്രിയ ബ്രേക്ക്ഫാസ്റ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാഴ്ചയില്‍ വളരെ ലഘുവായ ഭക്ഷണമാണെങ്കിലും അതില്‍ പോഷകാംശം വളരെ കുറവാണ്. പ്രത്യേകിച്ച് പ്രോട്ടീനും ഫൈബറും.

പോഷകങ്ങളാണ് വേണ്ടത്
പ്രഭാത ഭക്ഷണശീലങ്ങള്‍ മാറ്റാന്‍ വിചാരിക്കുന്നുണ്ടെങ്കില്‍ ആദ്യം പരിഗണിക്കേണ്ടത് പോഷകമൂല്യമാണ്. തിരഞ്ഞെടുക്കുന്ന പ്രഭാതഭക്ഷണം പോഷകസമ്പുഷ്ടമാകണം. അതേസമയം വയറ് നിറയുകയും വേണം. ചായയും ബ്രെഡ് ടോസ്റ്റും മധുരമുള്ള റസ്‌കുമൊക്കെ കഴിക്കുമ്പോള്‍ ഉയര്‍ന്ന അളവില്‍ കലോറി ശരീരത്തിലെത്തുകയും എന്നാല്‍ മതിയായ പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ചായയയില്‍ പഞ്ചസാര ഉപയോഗിക്കും കൂടാതെ കൊഴുപ്പടങ്ങിയ പാലും അടങ്ങിയിട്ടുണ്ട്. ഇതില്‍ തന്നെ ധാരാളം കലോറി ഉണ്ട്. ചായ കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. ചായ കുടിക്കുമ്പോള്‍ പെട്ടെന്ന് എനര്‍ജി തോന്നുമെങ്കിലും പിന്നാലെ വിശപ്പും വരും.

അതുപോലെ ബ്രെഡ് ടോസ്റ്റും റസ്‌കും മൈദ കൊണ്ട് നിര്‍മ്മിച്ചതാണ്. അതില്‍ പഞ്ചസാരയും ചേരുന്നുണ്ട്. എന്നാല്‍ ശരീരത്തിന് ആവശ്യമായ ഫൈബറോ പ്രോട്ടീനോ അതിലില്ല. വിശപ്പടക്കാനും ഏറെനേരം വയറ് നിറഞ്ഞതായ തോന്നലുണ്ടാക്കാനും പ്രോട്ടീനും ഫൈബറും ആവശ്യമാണ്.

ഭക്ഷണത്തിനൊപ്പം ചായ കുടിച്ചാല്‍
പ്രഭാത ഭക്ഷണം കഴിക്കുന്നതിനൊപ്പം ചായ കുടിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ഡയറ്റീഷനായ കനിക്ക മല്‍ഹോത്ര പറയുന്നത്. ഇത് പോഷകങ്ങളുടെ ശരിയായ ആഗിരണത്തിന് തടസ്സമാകുമത്രേ. ചായയില്‍ ഉള്ള ടാനിന്‍ ഭക്ഷണത്തിലെ സസ്യാധിഷ്ഠിത അയേണുമായി ചേരുകയും ശരീരത്തിലേക്ക് അയേണിന്റെ ശരിയായ ആഗിരണം നടക്കാതിരിക്കുകയും ചെയ്യും. പച്ചക്കറികള്‍ മാത്രം കഴിക്കുവരെയാണ് ഇത് ഏറെ ബാധിക്കുക. കാരണം ഇവരുടെ അയേണ്‍ സ്രോതസ്സ് പച്ചക്കറികള്‍ മാത്രമാണ്.

അതുപോലെ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുമ്പോഴും അമിത ഭക്ഷണം കഴിക്കുമ്പോഴും ചായ കുടിക്കുമ്പോഴും ചായ കുടിച്ചാല്‍ ദഹനം മന്ദഗതിയിലാകും. ഇത് അസ്വസ്ഥതയും വയറ് സ്തംഭനവും ഉണ്ടാക്കും.

ചായയും ടോസ്റ്റും എങ്ങനെ ആരോഗ്യകരമാക്കാം

പഞ്ചസാര കുറച്ച് കൊഴുപ്പ് കുറഞ്ഞ പാല്‍ ഉപയോഗിച്ച് ഉണ്ടാക്കിയാല്‍ ചായ കൂടുതല്‍ ആരോഗ്യകരമാക്കാം. ഇത് അതിലെ കലോറിയുടെ അളവും കുറയ്ക്കും. അതുപോലെ ഗോതമ്പ് പലവിധ ധാന്യങ്ങളും തവിട് കളയാതെ ഉപയോഗിക്കുന്ന ബ്രെഡില്‍ ഫൈബറും നല്ല കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കും. അതിനൊപ്പം ആല്‍മണ്ട് ബട്ടറോ പീനട്ട് ബട്ടറോ ഉപയോഗിച്ചാല്‍ പ്രോട്ടീനും ആരോഗ്യദായകമായ കൊഴുപ്പും മഗ്നീഷ്യം പോലുള്ള പോഷകങ്ങളും ലഭിക്കും. അതിനൊപ്പം അവക്കാഡോ കൂടി ചേര്‍ത്താല്‍ പൊട്ടാസ്യം, മോണാസാച്ചുറേറ്റഡ് ഫാറ്റ് വൈറ്റമിന്‍ ഇ എന്നിവയും ലഭിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *