
വൻതോതിൽ കുവൈറ്റിലേക്ക് ലഹരി കടത്താൻ ശ്രമം; പ്രവാസി അറസ്റ്റിൽ
കുവൈറ്റിലേക്ക് വൻതോതിൽ ലഹരി കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. കുവൈത്ത്–ഖത്തർ സുരക്ഷാ സേനകൾ ചേർന്നാണ് ഇയാളെ പിടികൂടിയത്. ജനറേറ്റര്‍ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ ഒളിപ്പിച്ച 75,000 കാപ്റ്റഗണ്‍ ഗുളികകളുമായാണ് സിറിയൻ സ്വദേശി അറസ്റ്റിലായത്. കുവൈത്ത് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറൽ വകുപ്പ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു യൂറോപ്യന്‍ രാജ്യത്ത് നിന്ന് ഗള്‍ഫ് മേഖലയിലേക്ക് ഗണ്യമായ അളവില്‍ കാപ്റ്റഗണ്‍ കടത്തുന്ന ക്രിമിനല്‍ ശൃംഖലയെക്കുറിച്ച് ഗള്‍ഫ് സുരക്ഷാ ഏജന്‍സി അധികാരികള്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇവരുടെ ലക്ഷ്യസ്ഥലം കുവൈത്ത് ആണന്ന് ഗള്‍ഫ് സുരക്ഷാ ഏജന്‍സിയുടെ ഭാഗമായ ഖത്തര്‍ തിരിച്ചറിയുകയും തുടര്‍ന്ന് കുവൈത്തും ഖത്തറും ചേർന്ന് നടത്തിയ നീക്കത്തിലൂടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
ലഹരി മരുന്ന് ചരക്ക് വിമാനം വഴിയാണ് കടത്തുന്നതെന്ന് മനസിലാക്കി കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ്-സേര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഏകോപനം നടത്തിയായിരുന്നു പരിശോധന. വിശദമ പരിശോധനയിലാണ് ‘ഡൈനാമോ’ (ജനറേറ്റര്‍) യുടെ സ്‌പെയര്‍ പാര്‍ട്‌സിനുള്ളില്‍ മയക്കുമരുന്ന് വിദഗ്ധമായി ഒളിപ്പിച്ചതായി കണ്ടെത്തിയത്. മയക്ക് മരുന്ന് അടങ്ങുന്ന ചരക്ക് സ്വീകരിക്കാന്‍ എത്തിയ സിറിയന്‍ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പ്രതി ചേദ്യം ചെയ്യലില്‍ സമ്മതിച്ചു.യൂറോപ്യന്‍ രാജ്യത്ത് താമസിക്കുന്ന തന്റെ ബന്ധുവാണ് മയക്ക് മരുന്ന് അയച്ചു നൽകിയതെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)