
കുവൈത്ത് വളർച്ചയുടെ പാതയിൽ; ധനകാര്യ സേവന മേഖല രംഗത്ത് പുരോഗതി
കുവൈത്ത് ഫിൻടെക് മേഖല 2024-ൽ വലിയ വളർച്ചയും നവീകരണങ്ങളും നടത്തിയതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളാണ് രാജ്യത്തെ ഡിജിറ്റൽ ധനകാര്യ സേവന മേഖലയുടെ മുന്നേറ്റത്തിന് വലിയ പ്രേരണ നൽകിയിരിക്കുന്നത്.കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ വ്യക്തിഗത വായ്പകളും ഫിനാൻസിംഗുമാണ് മൊത്തം ഇടപാടുകളുടെ 40% പങ്കുവഹിക്കുന്നത്. ജനങ്ങളുടെ 25% ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ, 33% പേർ ഓൺലൈൻ വാണിജ്യവും ബിൽ പെയ്മെന്റുകളും നിർവഹിക്കുന്നു. 83% ഉപയോക്താക്കൾ പുതിയ ഫിൻടെക് സേവനങ്ങൾ സ്വീകരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.കുവൈത്ത് സെൻട്രൽ ബാങ്ക് 2022-ൽ ഫിനാൻസ് പരിഹാരങ്ങൾ മുൻഗണന നൽകുമെന്നത് രാജ്യത്തെ ഫിൻടെക് രംഗത്തെ കൂടുതൽ സുസ്ഥിരമാക്കും. കൂടാതെ, ഡിജിറ്റൽ ബാങ്കുകൾ സ്ഥാപിക്കാൻ മൂന്ന് കമ്പനി കൾ അപേക്ഷ നൽകിയതായും അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രമുഖ ഫിൻടെക് കമ്പനികളായ പോലുള്ള പ്രമുഖ പേയ്‌മെന്റ് സേവന ദാതാക്കൾ പ്രവർത്തിക്കുന്നുണ്ട് .കുവൈത്ത് സെൻട്രൽ ബാങ്ക്, ക്യാപിറ്റൽ മാർക്കറ്റ്‌സ് അതോറിറ്റി, ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഫിൻടെക് മേഖലയിലെ നയങ്ങൾ നിർണ്ണയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് വിലയിരുത്തുന്നു.ആഗോള ധനകാര്യ കേന്ദ്രങ്ങളിൽ 80-ാം സ്ഥാനം കരസ്ഥമാക്കിയ കുവൈത്ത്, ടെക്നോളജി ആധാരിത ധനകാര്യ പരിഹാരങ്ങളിലേക്കുള്ള പ്രവർത്തനം ശക്തമാക്കുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)