
കുവൈത്തിൽ ദേശീയ ദിനാഘോഷം അനുസരണയോടേ; അനിഷ്ട സംഭവങ്ങളിൽ കുറവ്
കുവൈത്തിൽ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച്. നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 98 ശതമാനം കുറവ് രേഖപ്പെടുത്തി.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ-ഇസ,യാണ് ഇക്കാര്യം അറിയിച്ചത്.ആഘോഷങ്ങളുടെ ഭാഗമായി മറ്റുള്ളവർക്ക് നേരെ നടക്കുന്ന വാട്ടർ ഗൺ പ്രയോഗം, ബലൂൺ ഏറു മുതലായ പ്രവണതകൾ ഇത്തവണ വിരളമായിരുന്നു.ഇത്തരത്തിലുള്ള വെറും 30 പരാതികളാണ് ഇത് വരെ ലഭിച്ചത്. ദേശീയ ആഘോഷങ്ങൾ പരിഷ്‌കൃതമായ രീതിയിൽ നടക്കുന്നതിന് ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശത്തെ തുടർന്ന് മന്ത്രാലയം ഇത്തവണ കർശനമായ മുൻ കരുതൽ നടപടികൾ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായാണ് അനിഷ്ടം സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായി മ നടക്കുന്ന വാട്ടർ ഗൺ പ്രയോഗം, ബലൂൺ ഏറു മുതലായ പ്രവണതകൾ മൂലം നൂറു കണക്കിന് പേർക്കാണ് എല്ലാ വർഷവും അപകടം സംഭവിക്കാറുള്ളത്. ഇത്തരം അക്രമങ്ങൾക്ക് വിദേശികൾ ആയിരുന്നു ഭൂരിഭാഗവും ഇരയായിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)