
കുവൈത്തിൽ നിയമം ലംഘിച്ച 22 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
ഹവല്ലിയിൽ നിയമം ലംഘിച്ച 22 വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരിശോധനാ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി അറിയിച്ചു. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ രണ്ട് പരസ്യ കമ്പനികളും, ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയും ഉൾപ്പെടുന്നു. ഗിഫ്റ്റുകൾ, ആഡംബര വസ്തുക്കൾ, ഷൂസ്, വാച്ചുകൾ, ബാഗുകൾ, ആക്സസറികൾ എന്നിവ ഉൾപ്പെടെ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്ന 13 കടകളും അടച്ചുപൂട്ടിയവയിൽ ഉൾപ്പെടുന്നു.
Comments (0)