
കുവൈത്തിൽ വരുന്ന ആഴ്ച കൊടും തണുപ്പ്
കുവൈത്തിൽ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം. ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ, ഒമാൻ, ഇറാഖ്, ജോർദാൻ, സിറിയ, ലെബനൻ എന്നിവയുടെ ചില ഭാഗങ്ങൾ വരുന്ന ആഴ്ച കൊടും തണുപ്പിന്‍റെ പിടിയിലാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ചില രാജ്യങ്ങളിൽ പർവതങ്ങളിൽ മഞ്ഞ് വീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)