
പ്രവാസികൾക്ക് തിരിച്ചടി; കുവൈറ്റിൽ ഈ മേഖലകളിൽ ഇനി പ്രവാസികളെ നിയമിക്കില്ല
കുവൈറ്റിലെ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്. കുവൈത്ത് സിറ്റി ∙ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതൽ പ്രവാസികളെ നിയമിക്കില്ലെന്ന് മന്ത്രി ഖലീഫ അൽ അജീൽ. സർക്കാർ ജോലികളിൽ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിർത്തലാക്കിയത്.
മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പ്രവാസികളിൽ സ്വദേശി വനിതകളുടെ മക്കളായിട്ടുള്ളവരെ ചട്ടം ബാധിക്കില്ല. പുതിയ തീരുമാനം കുവൈത്തിൽ തൊഴിൽ തേടുന്ന നല്ലൊരു ശതമാനം മലയാളികളെയും ബാധിക്കുമെന്നതിൽ സംശയമില്ല. രാജ്യത്തിന്റെ പൊതു മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് സർക്കാർ തീരുമാനം. ഇതിനായി ഭൂരിഭാഗം സർക്കാർ ജോലികളിൽ നിന്നും പ്രവാസികളെ ഒഴിവാക്കാനായി അടുത്തിടെ വലിയ ക്യാംപെയ്നും തുടങ്ങിയിരുന്നു. അതേസമയം പ്രവാസികൾക്ക് പകരമായി ഉയർന്ന വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തുന്നതിൽ സർക്കാർ വലിയ വെല്ലുവിളി നേരിടുന്നുണ്ട്.
Comments (0)