
ഒരു പെന്‍സില്‍ പോലും ഉയര്‍ത്തുന്നത് കഠിനമാകും, അസ്ഥികളും ഹൃദയവും പൊരുത്തപ്പെടണം, മടങ്ങിയെത്തുമ്പോൾ സുനിത വില്യംസ് നേരിടേണ്ടി വരുന്നത്
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഹിരാകാശായാത്രിക സുനിത വില്യസും സഹപ്രവര്‍ത്തകനായ ബുച്ച് വില്‍മോറും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. തിരികെ എത്തുമ്പോൾ ഇരുവരും അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ശാരീരിക അസ്വാസ്ഥ്യങ്ങളായിരിക്കും. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതിയെങ്കില്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു. ഇരുവരു മാര്‍ച്ച് 19 ന് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ നേരിട്ടതില്‍വെച്ച് ഏറ്റവും കഠിനമായ വെല്ലുവിളികളാകും ഇരുവരും നേരിടാന്‍ പോകുക. കാലയളവില്‍ ഒരു പെൻസിൽ ഉയർത്തുന്നത് പോലും കഠിന വ്യായാമം പോലെ ഇരുവര്‍ക്കും തോന്നിയേക്കാമെന്ന് വിദഗ്ദർ പറയുന്നു. ഗുരുത്വാകർഷണം ശരീര ദ്രവങ്ങളെയെല്ലാം താഴേക്ക് വലിക്കാൻ തുടങ്ങുകയും ശരീരം ഗുരുത്വാകർഷണ ശക്തികളുമായി പൊരുത്തപ്പെടുമ്പോൾ ഈ മാറ്റം അസ്വസ്ഥതയ്ക്കും ഭാരം തോന്നുന്നതിനും കാരണമാകുയും ചെയ്യും. സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും സംബന്ധിച്ചിടത്തോളം തിരികെ ഭൂമിയിലെ ജീവിതവുമായി പൊരുത്തപ്പെടുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുമ്പോൾ ശക്തിയും അസ്ഥികളുടെ സാന്ദ്രതയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരും കർശനമായ പരിശീലനങ്ങൾക്ക് വിധേയയാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പേശികളുടെ ബലം വീണ്ടെടുക്കുന്നതിനും ചലനം സുഗമമാക്കുന്നതിനുമായി ഫിസിയോതെറാപ്പി, വ്യായാമങ്ങള്‍, കാർഡിയോവാസ്കുലാർ വ്യായാമങ്ങള്‍, കൃത്യമായ ഡയറ്റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)