
കുവൈത്തിൽ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് വിമാനത്താവളത്തിൽ
കുവൈത്തിൽ ഇത്തവണ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തിൽ.
3.85 മില്ലിമീറ്റർ മഴയാണ് വിമാന തവളത്തിൽ ലഭിച്ചതായി രേഖപ്പെടുത്തിയത്.അബ്ദലി പ്രദേശത്താണ് ഏറ്റവും കുറഞ്ഞ അളവിൽ മഴ രേഖപ്പെടുത്തിയത്.026 മില്ലിമീറ്റർ. വഫ്ര (3.65 മില്ലീമീറ്റർ), ജൽ അൽ ലിയ (3.03 മില്ലീമീറ്റർ), റാബിയ (2.6 മിമി), സാൽമിയ (1.17 മില്ലീമീറ്റർ) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ അളവ്. ഇന്ന് ( വ്യാഴം ) വൈകുന്നേരം വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തുടർന്ന് കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും , ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)