
കുവൈത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ വർധന; കണക്കുകൾ ഇങ്ങനെ
കുവൈത്തിൽ വയോജനങ്ങളുടെ എണ്ണത്തിൽ 11.8 ശതമാനം വർധന. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കു പ്രകാരം 65 വയസ്സിന് മുകളിലുള്ള 1,40,114 പേരാണ് രാജ്യത്തുള്ളത്.
ഇതിൽ 59 ശതമാനം കുവൈത്തികളും 41 ശതമാനം വിദേശികളുമാണ്. 2023 ജൂലൈയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 16,487 പേരുടെ വർധനയാണുള്ളത്.
വയോധികരായ പുരുഷന്മാരുടെ എണ്ണം 70,162 ആണ് (33,018 കുവൈത്തികളും 36,244 വിദേശികളും). ഇതിൽ 11.5 ശതമാനം വർധനയാണ് (8,084 പേർ) രേഖപ്പെടുത്തിയത്. വയോജന സ്ത്രീകളുടെ എണ്ണം 69,952 ആണ് (48,786 കുവൈത്തികളും 21,166 വിദേശികളും). ഒരു വർഷം കൊണ്ട് 12 ശതമാനം (8,403 പേർ) വർധിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)