
കുവൈറ്റിൽ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിന് സഹായം നൽകിയ സ്വദേശിയും പ്രവാസിയും അറസ്റ്റില്‍
അത്യാധുനിക ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ ചൈനീസ് സംഘത്തിന് കുവൈറ്റിലെത്താന്‍ സഹായം ചെയ്ത രണ്ടു പേരെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ കുവൈറ്റ് പൗരനും മറ്റൊരാള്‍ ഈജിപ്ത് സ്വദേശിയുമാണ്. രാജ്യത്തെ ബാങ്കുകളുടെയും ടെലികോം കമ്പനികളുടെയും കംപ്യൂട്ടര്‍ ശൃംഖലകളിലേക്ക് കടന്നുകയറി ഉപഭോക്താക്കളില്‍ നിന്ന് വന്‍തോതില്‍ പണം തട്ടിയ കേസില്‍ ഉള്‍പ്പെട്ട ആറ് അംഗ ചൈനീസ് സംഘത്തെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഹായികളായ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തത്.ചൈനീസ് പ്രതികള്‍ക്ക് വാണിജ്യ വിസ എടുത്തു നല്‍കിയതിന് ഉത്തരവാദിയായ ഒരു കുവൈറ്റ് പൗരനെയും ഈജിപ്ഷ്യന്‍ പ്രവാസിയെയുമാണ് അധികൃതര്‍ പിടികൂടിയത്. ഈ വിസകള്‍ നല്‍കിയ കമ്പനികളുടെ ഉടമയായ കുവൈറ്റ് പൗരനെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ് അറസ്റ്റ് ചെയ്തു.
Comments (0)