
കുവൈറ്റിലെ പെട്രോൾ പമ്പുകളിൽ ഫാർമസി സ്ഥാപിക്കാൻ നീക്കം
കുവൈറ്റിലെ പെട്രോൾ പമ്പുകളിൽ ഫാർമസി സ്ഥാപിക്കാൻ നീക്കം. ദേശീയ ചെറുകിട, ഇടത്തരം സംരംഭ വികസന ഫണ്ട് ആണ് ഇതിനായി അനുമതി തേടിയിരിക്കുന്നത്. ചില അയൽരാജ്യങ്ങളിലും മറ്റുള്ളവയിലും ഈ സംവിധാനം ഉണ്ടെന്ന് വിശദീകരിച്ചാണ് നിർദേശം മുന്നോട്ട് വച്ചത്. അനുബന്ധ അതോറിറ്റികളുടെ അന്തിമ അനുമതി കൂടി ലഭിച്ചാൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും പമ്പുകളിൽ ഫാർമസി സ്ഥാപിക്കും. വിജയകരമായാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുകയും ചെറുകിട, ഇടത്തരം സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. ഭാവിയിൽ കൂടുതൽ ഉൽപന്നങ്ങൾക്ക് സ്റ്റാളുകൾ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ട്. വിവിധ രാജ്യങ്ങളിൽ ഇത്തരം ബിസിനസ് മോഡലുകൾ വിജയകരമായി നടപ്പായിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)