
കുവൈത്തിൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തൽ
കുവൈത്തിൽ മുൻകാലങ്ങളിൽ വിവിധ കാരണങ്ങളാൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് തിരിച്ചെത്തിയതായി കണ്ടെത്തി. രാജ്യത്ത് ബയോ മെട്രിക് നടപടികൾ ഏറെക്കുറെ പൂർത്തിയാക്കിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്.ഇവരിൽ 20 വർഷം മുമ്പ് നാട് കടത്തപ്പെട്ടവരും ഉൾപ്പെട്ടതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിന പത്രം റിപ്പോർട്ട് ചെയ്തു. ഇവരിൽ ഭൂരിഭാഗം പേരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.ഇത്തരത്തിൽ തിരിച്ചെ ത്തിയവർ പിടിക്കപ്പെടാതെ പല തവണ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുകയും തിരിച്ചു വരികയും ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്.മാത്രവുമല്ല നിരവധി തവണ ഇവരുടെ താമസ രേഖ തടസ്സങ്ങൾ കൂടാതെ പുതുക്കുകയും ചെയ്തിട്ടുണ്ട്.ഇവരിൽ നിരവധി ഗാർഹിക തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പെട്ടിട്ടുണ്ട്.ഇവരുടെ താമസ രേഖ പുതുക്കുന്നതിന് നിരോധനം ഏർപ്പെടുത്തുവാനും നാട് കടത്തുവാനുമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)