
കുവൈറ്റിൽ ഗാർഹിക തൊഴിലാളിക്ക് ക്രൂര പീഡനം; പ്രവാസിക്ക് തടവും പിഴയും ശിക്ഷ
കുവൈത്തിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രവാസിക്ക് മൂന്നുവർഷം തടവും 30,000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. മുബാറക് അൽ കബീർ ഗവർണറേറ്റിലെ വസതിയിലാണ് കേസിനാസ്പദമായ സംഭവം. പീഡനം, നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, ശരീരത്തിൽ പൊള്ളിച്ച് പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടെ കുറ്റമാണ് ചുമത്തിയിരുന്നത്. പിഴതുക നഷ്ടപരിഹാരമായി ഇരക്ക് നൽകും.പീഡനത്തെ തുടർന്ന് വീട്ടുജോലിക്കാരിക്ക് 25 ശതമാനം അംഗവൈകല്യം സംഭവിച്ചിരുന്നു. പ്രതിയുടെ വീട്ടിൽ നാല് വർഷം ജോലിചെയ്ത ഇവരെ 2021 മുതൽ 2022 തുടക്കം വരെ പ്രതിയുടെ ഭാര്യയുടെ സംരക്ഷണത്തിലേക്ക് മാറ്റിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)