
കുവൈത്തിൽ ബ്ലഡ് മണി മൂല്യം ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുന്നു
കുവൈത്തിൽ ബ്ലഡ് മണി ( ദിയ പണം ) മൂല്യം ഇരുപതിനായിരം ദിനാർ ആയി ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുത്തുന്നതിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. നിയമനിർമ്മാണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും നിലവിലെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നത് ഉറപ്പാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിയമ ഭേദഗതി എന്ന് നീതി ന്യായവകുപ്പ് മന്ത്രി ആദിൽ അൽ സുമൈത്ത് വ്യക്തമാക്കി.രാജ്യത്ത് നിലവിൽ പതിനായിരം ദിനാർ ആണ് ബ്ലഡ് മണി മൂല്യം. ഇസ്ലാമിക ശരീഅത്ത് നിയമ പ്രകാരം കൊലപാതക കേസുകളിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾ, ഇരയാകുന്ന വ്യക്തികളുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പണം നൽകി വധ ശിക്ഷയിൽ നിന്ന് മോചനം ലഭിക്കാൻ അനുമതി നൽകുന്നു.ഈ തുകയാണ് ബ്ലഡ് മണി എന്ന പേരിൽ അറിയപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)