Posted By Editor Editor Posted On

കുവൈത്തി പൗരൻ ഫയലിൽ ചേർത്തത് 36 കുട്ടികളെ; വ്യാജ പൗരത്വം ലഭിച്ചവരെ കണ്ടെത്താൻ ജനിതക പരിശോധന

കുവൈത്തി പൗരത്വം സ്ഥാപിച്ചെടുത്ത ശേഷം 2020ൽ മരിച്ച ഒരു പൗരനുമായി ബന്ധപ്പെട്ട് വ്യാജ പൗരത്വ കേസ്.അദ്ദേഹം തൻ്റെ മകനല്ലെങ്കിലും ഒരാളെ മകനായി തൻ്റെ ഫയലിൽ ചേർത്തതായി കണ്ടെത്തി. 2016-ൽ ഇതുമായി ബന്ധപ്പെട്ട വ്യാജരേഖ കണ്ടെത്തിയിരുന്നു. അക്കാലത്ത് പൗരൻ ഫയലിൽ ചേർത്തത് യഥാർത്ഥത്തിൽ തൻ്റെ മകനല്ലെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹം ഫയലിൽ രജിസ്റ്റർ ചെയ്ത എല്ലാ മക്കളെയും കുറിച്ച് അന്വേഷണം ആരംഭിച്ചു.

കുവൈത്തി പൗരത്വത്തിലക്ക് അദ്ദേഹം ചേർത്ത ബാക്കിയുള്ള കുട്ടികളുടെ വിവരത്തെ കുറിച്ച് ചോദിക്കുകയും അത് സ്ഥിരീകരിക്കാൻ ഒരു ജനിതക പരിശോധന നടത്തുകയും ചെയ്തു. താൻ 15-ലധികം കുട്ടികളെ തന്റെ കുവൈത്തി മക്കളായി രജിസ്റ്റർ ചെയ്തതായി പൗരൻ സമ്മതിച്ചു. അതേസമയം അദ്ദേഹത്തിന്റെ ഫയലിൽ ആകെ 36 പേരുണ്ടെന്നും തെളിഞ്ഞു. ദേശീയ അന്വേഷണ വിഭാഗം ഇയാളുടെ യഥാർത്ഥ കുട്ടികളെ വ്യാജ പൗരത്വമുള്ള കുട്ടികളിൽ നിന്ന് വേർതിരിച്ച് ജനിതക പരിശോധനയും നടത്തി. വ്യാജ ആൺമക്കളിൽ രണ്ട് പേരുടെ പൗരത്വം പിൻവലിച്ചതായി അധികൃതർ പറഞ്ഞു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *